കാഞ്ഞിരപ്പള്ളി: കലർപ്പില്ലാത്ത മത്സ്യങ്ങളുടെ കലവറയുമായി ഹയാത്ത് സി ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…!!
ഹയാത്തിന്റെ നാലാമത് പച്ചമീൻ വ്യാപാര സ്ഥാപനം ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ, വാർഡ് മെമ്പർമാരായ അഡ്വ: പി.എ ഷമീർ, അഡ്വ: സുനിൽ തേനമ്മാക്കൽ, ബി.ആർ അൻഷാദ്, രാജേഷ്, വ്യാപാര വ്യവസായി സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഹാജി നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ നിന്നും മികച്ച ഗുണമേന്മയുള്ള കടൽ കായൽ മത്സ്യങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. മത്സ്യപ്രേമികൾക്ക് ആവശ്യമായ എല്ലാത്തരം മീനുകളും ഹയാത്തിൽ സുലഭമാണ്.

മത്സ്യങ്ങൾ ഉത്തരവാദിത്വത്തോട് കൂടി മിനിറ്റുകൾക്കകം ക്ലീൻ ചെയ്തു കൊടുക്കുവാനും, മുൻകൂട്ടി നൽകുന്ന ഓർഡറുകൾ അനുസരിച്ച് മത്സ്യങ്ങൾ നിങ്ങളുടെ വീടുകളിൽ എത്തിച്ചു നൽകാനും ഹയാത്ത് തയ്യാറാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9447355442, 9745908762
