ഹരിയാനയിൽ ആദ്യഘട്ടത്തിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിനെ ഞെട്ടിച്ച് ലീഡ് പിടിച്ചതിന് പിന്നാലെ നിർണ്ണായക നീക്കവുമായി ബിജെപി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു.
ജമ്മുകശ്‌മീർ, ഹരിയാന രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനാണ് യോഗം വിളിച്ചത്. ബിജെപി 47, കോൺഗ്രസ് 36, മറ്റുളളവർ 7 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.
അതേസമയം കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇപ്പോൾ കാണുന്ന ഫലം അന്തിമമല്ല. മുഖ്യമന്ത്രിയാരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ഹരിയാനയിലെ വിജയം രാഹുൽ ഗാന്ധിക്കും മല്ലികാർജുൻഗാർഗെയ്ക്കും പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
