മുംബൈ: ഒടുവിൽ ആ വമ്പൻ പ്രഖ്യാപനം എത്തി. ക്യാപ്റ്റൻസിയിൽ മാറ്റം പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മക്ക് പകരം ഇനി ഹാർദിക് പാണ്ഡ്യയായിരിക്കും ക്യാപ്റ്റൻ. തീരുമാനം ഔദ്യോഗികമായി തന്നെ മുംബൈ ഇന്ത്യൻസ് അറിയിച്ചു.
പത്ത് വർഷത്തോളം നീണ്ട രോഹിത്തിൻെറ ക്യാപ്റ്റൻസി കാലമാണ് അവസാനിക്കുന്നത്. നേരത്തെ മുംബൈ ഇന്ത്യൻസിൻെറ ഭാഗമായിരുന്ന പാണ്ഡ്യയെ രണ്ട് സീസണുകൾക്ക് മുമ്പാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കുന്നത്. ആ സീസണിൽ ഗുജറാത്തിനെ ഐപിഎൽ കിരീടത്തിലേക്ക് പാണ്ഡ്യ നയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ടീം റണ്ണേഴ്സ് അപ്പുമായി.
