തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’. പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക അയക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കി.
സ്തുത്യർഹർ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്. പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി അഭിപ്രായപ്പെട്ടു.
There is no ads to display, Please add some