കോട്ടയം: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,715 രൂപയായി. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. 45,720 രൂപയാണ് ഇന്നത്തെ വിപണി വില.
ഇന്നലെ പവന് 120 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളർ മൂല്യം ഉയർന്നതാണ് സ്വർണവില കുറയാൻ കാരണം.
