കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടുംകുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5665 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

നാലിന് 47,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഇട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരാഴ്‌ചയ്ക്കിടെ, ഏകദേശം 1800 രൂപയാണ് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *