സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയിലുമെത്തി. രണ്ട് ദിവസത്തെ തുടർച്ചയായ വിലവർധനവിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2,050 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,100 ഡോളർ നിലവാരത്തിൽ നേരിയ ഇടിവോടെയാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.


