സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി.

രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് പവന്‍ വില 94,000ന് മുകളില്‍ വരുന്നത്. രണ്ടു ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച പവന്‍ വില ഇന്നലെ 120 രൂപ കൂറഞ്ഞിരുന്നു.

