ഇന്ന് സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,10,680 രൂപയും ഒരു ഗ്രാമിന് 13,835 രൂപയിലുമാണ് ഇന്നത്തെ വിപണിനിരക്ക്. ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മെയ് ഒന്നിന് രാവിലെയാണ്. ഒരു പവന് 1,11,720 രൂപയായിരുന്നു അന്നത്തെ വിപണിനിരക്ക്.

ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒന്നാം തീയതി വൈകുന്നേരമാണ്. 1,09,720 രൂപയായിരുന്നു അന്നത്തെ വിപണിനിരക്ക്. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു പവൻ സ്വർണ്ണത്തിന് 1,10,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


