കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇന്നലത്തെ അതേ നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് 30 രൂപയും കൂടിയിരുന്നു 13,835 രൂപ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. മെയ് 1ന് നാല് തവണയാണ് സ്വർണവിലയിൽ വ്യത്യാസം ഉണ്ടായത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി സ്വർണവില ഇടിയുകയും രാത്രിയോടെ വീണ്ടും വില ഉയരുകയും ചെയ്തു.


