സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ വില രണ്ട് തവണയായി കൂടിയിരുന്നു. എങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവര്‍ധനവിനേക്കാള്‍ കുറവായതിനാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല ഇനിയും വിലയിടിവ് പ്രതീക്ഷിച്ച് നിരവധി ഉപഭോക്താക്കള്‍ വാങ്ങലുകള്‍ മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ പ്രതീക്ഷവയ്‌ക്കേണ്ടതില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കാരണം വില ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനയാണ് ഉണ്ടായത്. പവന് ഒറ്റയടിക്ക് 1840 രൂപ വർധിച്ച് 1,08,600 രൂപയായി. ഗ്രാമിന് 230 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,575 രൂപ നൽകണം. കഴിഞ്ഞ ദിവസങ്ങളിലെ നേരിയ വർധനയ്ക്ക് പിന്നാലെയാണ് സ്വർണവില വിപണിയിൽ പുതിയ റെക്കോഡിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *