കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലം. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വർധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികൾ അറിയിച്ചു.

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം വെളുത്തുള്ളി എത്തുന്നത്. പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് സാധാരണക്കാർ.

അതേസമയം, ഹോട്ടൽ വിഭവങ്ങളെ ഈ വിലക്കയറ്റം കാര്യമായി ബാധിക്കാൻ ഇടയില്ലെങ്കിലും അച്ചാർ മേഖലയെ ഈ വില വർധനവ് കാര്യമായി ബാധിക്കും. വില കൂടിയതോടെ വെളുത്തുള്ളി വാങ്ങാനുള്ള ആളുകളുടെ എണ്ണത്തിലും കുറവ് വന്നതായാണ് വിൽപനക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *