പാചക വീഡിയോ ചെയ്‌ത്‌ സോഷ്യൽ മീഡിയയിലും യൂട്യൂബിലും തരംഗം ഉണ്ടാക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുറ്റിപ്പാറ. വിചിത്രമായ പാചക വിഡിയോകൾ കൊണ്ട് ഫിറോസ് പലപ്പോഴും വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് തേൾ ഫ്രൈ ഉണ്ടാക്കി പ്രേക്ഷകരെ ഫിറോസ് ഞെട്ടിച്ചത്. ഇന്ത്യയിൽ നിയമവിധേയമല്ലാത്തതിനാൽ ചൈനയിലെത്തിയാണ് ഫിറോസ് തേൾ ഫ്രൈ തയ്യാറാക്കിയത്. ഫിറോസിനെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകൾ കമന്റ് ഇടാറുണ്ടെങ്കിലും പുതിയതായി ചെയ്‌ വിഡിയോയിൽ ഭൂരിഭാഗം പേരും വിമർശിച്ചാണ് കമൻ്റ് ചെയ്തിരിക്കുന്നത്.

ഒരു പോത്തിനെ മുഴുവനായി ഓവനിൽ കേറ്റി ചുട്ടെടുത്ത വിഡിയോയ്ക്കാണ് നെഗറ്റീവ് കമന്റുകൾ. 250 കിലോ പോത്തിനെയാണ് പ്രത്യേകം തയാറാക്കിയ ഓവനിലിട്ട് ഫിറോസും കൂട്ടരും ഫ്രൈ ചെയ്‌ത്‌ എടുക്കുന്നത്. വലിയ ജെസിബി ഉപയോഗിച്ചാണ് 250 കിലോ പോത്തിനെ ചുടാനുള്ള ഓവൻ എത്തിച്ചത്. നാലര മണിക്കൂർ ഓവനിൽ കിടന്ന പോത്തിനെ തുറന്ന് നോക്കുബ്ബോൾ വെന്ത നിലയിൽ കാണാം.

ഒരു രക്ഷയില്ലാത്ത രുചിയാണെന്നും നന്നായി വെന്തുവെന്നും പോത്ത് കഴിച്ച് ഫിറോസ് പറയുന്നുണ്ട്. എന്നാൽ വിഡിയോ കണ്ടാൽ ദഹിപ്പിക്കാനായി മനുഷ്യനെ വയ്ക്കുന്നതുപോലെയുണ്ടെന്നും നിലവാരമില്ലാത്ത വീഡിയോ ആണെന്നും, അറപ്പ് തോന്നുന്നുമെന്നാണ് കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *

You missed