മുണ്ടക്കയം: കൃഷി ഉപകരണ ങ്ങൾ വാങ്ങിയതിൽ ക്രമക്കേട് കാണിച്ച മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറിയെ പത്തുവർഷം കഠിനതടവിനും 95,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് വിജിലൻസ് കോടതി. ആർ. ശ്രീകുമാറിനെയാണ് വിജിലൻസ് എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി എം. മനോജ് ശിക്ഷിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2008ൽ പഞ്ചായത്തിലേക്ക് കൃഷി ഉപകരണങ്ങൾ വാങ്ങി യതിൽ പത്തനംതിട്ട റെയ്‌ഡ്‌കോയുടെ വ്യാജര സീത് ഉപയോഗിച്ച് കൃത്രിമം കാണിച്ച് 75,822 രൂ പ തട്ടിയെന്നാണ് കേസ്.
ഇൻസ്പെക്ടർമാരായ അമ്മിണിക്കുട്ടൻ, കെ.എ. രമേശൻ, ആർ. മധു, സാജു വർഗീസ് എന്നിവരാ ണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി പി. കൃഷ്ണകുമാർ കുറ്റപത്രം സമർപ്പിച്ചു. വിജി ലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജ്മോ ഹൻ ആർ. പിള്ള, അഡ്വ. കെ.കെ. ശ്രീകാന്ത് എ ന്നിവർ ഹാജരായി.
