പാലക്കാട്: പാലക്കാട് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ അടിപിടി. വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിപിടിയിൽ കലാശിച്ചത്.രണ്ടു സിപിഒമാർ തമ്മിലാണ് അടിപിടി ഉണ്ടായത്. ഇരുവർക്കും പരിക്കേറ്റു.
ജോലിക്കിടെ വ്യക്തിപരമായ പ്രശശ്നങ്ങളെ തുടർന്ന് ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. റെക്കോർഡ്‌സ് റൂമിൽ വച്ച് ഇരുവരും തമ്മിലുള്ള ഉന്തും തള്ളും അടിപിടിയിൽ കലാശിക്കുകയായിരുന്നു.
ഗ്ലാസ് ചില്ല് തകർന്ന് ഇരുവരുടെയും കൈയ്ക്ക് പരിക്കേറ്റു. ഇരുവരെയും എഎസ്‌പി നേരിട്ട് വിളിപ്പിച്ചു. കേസെടുക്കണമെന്നായിരുന്നു ഒരു സിപിഒയുടെ നിലപാട്. എന്നാൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.രണ്ട് പേരെയും സസ്പെൻഡ് ചെയ്തതായി പാലക്കാട് എസ് പി അറിയിച്ചു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു.

