കോട്ടയം: കോട്ടയത്ത് പാടശേഖരത്തിലൂടെ താറാവുകളുമായി പോകുന്നതിനിടെ താറാവ് കർഷകൻ മുങ്ങിമരിച്ചു. മാളിയേക്കടവ് പടിയിറക്കടവ് തേവർക്കുന്നേൽ സദാനന്ദനാണ് മരിച്ചത്.

താറാവ് കർഷകനായ സദാനന്ദൻ രാവിലെ കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഇയാളെ കാണാതായതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഇതേ തുടർന്ന് ഇയാളുടെ വള്ളവും മൊബൈൽ ഫോണും പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തി. പിന്നാലെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരി അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ, ചിങ്ങവനം സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ നടന്നത്.

script updating…

Leave a Reply

Your email address will not be published. Required fields are marked *

You missed