കോട്ടയം: ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകൾ നാളെ അടച്ചിടാൻ പൊലീസ് നിർദേശം. രാവിലെ 6 മുതൽ പരിപാടി തീരും വരെയാണ് അടച്ചിടാൻ നിർദേശിച്ചിരിക്കുന്നത്.
കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
