എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു. പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ പാർക്കിംഗ് മൈതാനത്ത് നിന്നും വാഹനം എടുക്കുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ പൊലീസെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിൽ വാഹനം കരയ്ക്കു കയറ്റി.12 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ശബരിമല ദർശനത്തിന് വന്ന തമിഴ്‌നാട് ധർമപുരിയിൽ നിന്നും വന്ന തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും യാത്ര പുറപ്പെടുന്നതിനിടെ ബസിൻ്റെ എയർ ബ്രേക്ക് സംവിധാനം പ്രവർത്തനരഹിതമായെന്ന് പറയുന്നു. ഗ്രൗണ്ടിൽ ഇറക്കം ഇറങ്ങിയതോടെ ബ്രേക്ക് ഇല്ലാതെ മുന്നോട്ടുരുണ്ട ബസ് പ്രധാന റോഡിൽ നിന്നും എതിർവശത്തെ ഗ്രൗണ്ടിലൂടെ വലിയ തോട്ടിലേക്ക് പതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *