കോട്ടയം: ഈരാറ്റുപേട്ടയിൽ ഫർണിച്ചർ വിൽപ്പന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

പഴയ ഉരുപ്പടികൾ വിൽക്കുന്ന പാലയംപറമ്പിൽ ജാഫറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാഠിന്യത്തിൽ സമീപത്തെ മരങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സെത്തി.

Leave a Reply

Your email address will not be published. Required fields are marked *