കോഴിക്കോട്: കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഇതിനി​ടെ, പാപ്പാന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധ രാത്രി 12മണിയോടെ സംഭവം.

പാപ്പച്ചൻ ​ശ്രീകുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ടാരങ്ങളും വിളക്കുകാലുകളും ആന തകർത്തു. ഏറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. ആളുകൾ കുറഞ്ഞ സമയമായതിനാലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed