കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ 20 ലക്ഷവും പഞ്ചായത്ത് മെമ്പർ ബിജു ചക്കാല 5 ലക്ഷവും ഉൾപ്പടെ 25 ലക്ഷം രൂപ ഉപയോഗിച്ച് ആനക്കല്ല് ടൗണിൽ മരോട്ടിക്കൽ എം.ആർ ഉണ്ണി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് വലിയകുളം നിർമ്മിച്ച് എച്ച്.ഡി പൈപ്പിലൂടെ വേട്ടുവേലി ഭാഗത്ത് തിങ്ങിപാർക്കുന്ന 100 കണക്കിന് കുടുംബാങ്ങൾക്ക് വെളളമെത്തിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയുടെ നിർമ്മാണ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെസ്സി ഷാജൻ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ്, പഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, വി.എൻ രാജേഷ്, റിജോ വാളാന്തറ, ഷാജൻ മണ്ണംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.
ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്ഥലം സൗജന്യമായി നൽകിയ മരോട്ടിക്കൽ എം.ആർ ഉണ്ണിയെ യോഗത്തിൽ ആദരിച്ചു.
