കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ.എൻ ജയരാജിൻ്റെ സ്ഥാനാർഥി പര്യടനം വെള്ളിയാഴ്ച മുതൽ ഏപ്രിൽ ഒന്നുവരെ നടക്കും. രാവിലെ എട്ടിന് കങ്ങഴ ഇലക്കാട് സിപിഐ എം വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ ഉദ്ഘാടനംചെയ്യും. തുടർന്ന് കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും. ഒമ്പതിന് പരുത്തിമൂട്, 9.15ന് ശ്രായിപ്പള്ളി, 9.30ന് പൊന്തങ്കൽ, 9. 45ന് കാഞ്ഞിരപ്പാറ, പത്തിന് കാനം, 10.15ന് പഴുക്കാക്കുളം, 10.30ന് പരിയാരം, 10.45ന് ഇടയരിക്കപ്പുഴ, 11ന് കൊറ്റംചിറ, 11.15ന് കാരമല, 11.30 ചാരംപറമ്പ്, 11.45ന് പത്തനാട്, 12ന് ഇടയപ്പാറ, 12.15ന് അമ്പലത്തിനാംകുഴി, 12.30ന് മുണ്ടത്താനം.

പകൽ മൂന്നിന് വെള്ളാവൂർ പഞ്ചായത്തിലെ ഏഴാം മൈൽ, 3.15ന് കാരയോഗക്കുന്ന്, 3.30ന് മഞ്ഞാക്കൽപടി, 3.45ന് മടുക്ക, നാലിന് ചുവട്ടിടിപ്പാറ, 4.15ന് മണിമല, 4.30ന് മുങ്ങാനി, 4.45ന് കോത്തലപ്പടി, അഞ്ചിന് പള്ളത്തുപാറ, 5.15ന് തോണിപ്പാറ, 5.30ന് കല്ലംമാക്കൽ, 5.45ന് ഏറത്തുവടകര, ആറിന് വെള്ളാവൂർ, 6.15ന് താഴത്തു വടകര, 6.30ന് കുളത്തൂർമുഴി, 6.45 ചില്ലാകുന്ന്, ഏഴിന് കുന്നിനിതടം, 7.15ന് പായിക്കുഴി, 7.30ന് ലക്ഷംവീട്, 7.45 വില്ലാനി, എട്ടിന് പൊട്ടകുളത്ത് എന്നിവിടങ്ങളിലെ സന്ദർശനത്തോടെ ഒന്നാം ദിവസത്തെ പര്യടത്തിന് സമാപനം.

28ന് പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്തുകളിലും 29ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും 30ന് നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലും 31ന് മണിമല പഞ്ചായത്തിലും ഏപ്രിൽ ഒന്നിന് ചിറക്കടവ് പഞ്ചായത്തിലും പര്യടനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *