കോട്ടയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ വാർഷിക ജനറൽ ബോഡിയും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. കുമ്മനം ജുമാമസ്ജിദ് മദ്റസ ഹാളിൽ നടന്ന യോഗം ഡി.കെ.ഐ.എം. വി ബോർഡ് സംസ്ഥാന സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EakNzNmU9vz2Sv3Qj2a4GU
മേഖല പ്രസിഡണ്ട് ത്വാഹ മൗലവി അധ്യക്ഷത വഹിച്ചു. ഷാഫി നജ്മി, അബ്ദുൽ അസീസ് ഖാസിമി, അക്ബർഷാ മൗലവി, അസ്ഹർ ഖാസിമി, ഇബ്രാഹിം ഹസനി, അബ്ദുൽ കരീം മദനി തുടങ്ങിയവർ സംസാരിച്ചു.

മദ്റസാ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും സ്കൂൾ പഠനത്തോടൊപ്പം മദ്രസ പഠനത്തിനായി സമയം കണ്ടെത്തുന്ന മുതിർന്ന വിദ്യാർത്ഥികൾക്കും ആദരവ് നൽകി. 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ഹബീബ് മൗലവി വരണാധികാരിയായിരുന്നു.

ഭാരവാഹികൾ,
പ്രസിഡന്റ്: ത്വാഹ മൗലവി ഹസനി, വൈ:പ്രസിഡന്റ്: ഷാഫി മൗലവി നജ്മി, ജ: സെക്രട്ടറി: അസ്ഹർ കശ്ശാഫി, ജോ: സെക്രട്ടറി: സ്വാലിഹ് ബദ്രി, ട്രഷറർ: അഷറഫ് അബ്റാരി, പരീക്ഷാ ബോർഡ് കൺവീനർ: അബ്ദുൽ കരീം മദനി, ജോ: കൺവീനർമാർ: മൗലവി അൻസാരി ബാഖവി, മൗലവി ഖാസിം ബദ്രി ക്ഷേമനിധി ബോർഡ് കൺവീനർ: ഷെഫീഖ് വാഫി, ജോ: കൺവീനർമാർ: ഇബ്റാഹിം ഹസനി, മൗലവി അഷ്കർ ബാഖവി, എക്സിക്യൂട്ടീവ് അംഗങ്ങൾ: ഹനീഫ് മൗലവി, സദഖത്തുള്ള അദനി, അബ്ദുനാസർ മൗലവി, സ്വദറുദ്ദീൻ ബാഖവി, അബ്ദുൽ അസീസ് ഖാസിമി, സിയാദ് അഹ്സനി

