ലൈംഗിക അതിക്രമക്കേസിൽ പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണമെന്നും അല്ലാതെ പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുക അല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണം. സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ഒരു ന്യായീകരണമല്ല. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി പറഞ്ഞു. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ് ജഡ്ജിയുടെ നിർണായക നിരീക്ഷണം. ജീൻസ് ധരിച്ച 17 വയസ്സുകാരിക്ക് നേരെ നടന്ന ലൈംഗിക അതിക്രമക്കേസിലാണ് കോടതിയുടെ മലയാളി ജഡ്ജി സി സുധയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *