പയ്യന്നൂർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവും വ്യാപാരിയുമായ കെ. സതീശൻ (56) അന്തരിച്ചു. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമാണ്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാങ്കോലിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് സ്വാമിമുക്കിലെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാപ്പാരട്ടയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

