തിരുവനന്തപുരം: നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിൽ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു.
കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിലാണ് രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്. ഞായറാഴ്ച രാവിലെ പതിവുപോലെ ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയതായിരുന്നു രജനി. എന്നാൽ, സി.ഐ.ടി.യു കൺവീനർ ഉൾപ്പെടെയുള്ളവർ രജനിയെ തടഞ്ഞു. നവകേരള സദസ്സിന് വരണമെന്നുള്ള നിർദേശം ലംഘിച്ചതിനാണ് തടഞ്ഞതെന്നാണ് രജനി പറയുന്നത്.
വർഷങ്ങളായി പാർട്ടി മെമ്പറും സി.ഐ.ടി.യു അംഗവുമാണ് രജനി. സുഖമില്ലാത്തതിനാൽ നവകേള സദസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനാണ് വിലക്കുമായി വന്നതെന്നും ഇവർ ആരോപിക്കുന്നു. പരാതി നൽകിയാൽ രജനിയുടെ സഹോദരന്റെ സിഐടിയു മെമ്പർഷിപ്പും റദ്ദാക്കുമെന്നാണ് സിഐടിയുവിന്റെ ഭീഷണി.
