തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. പുലർച്ചെ 4.30 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. സ്പെഷ്യൽ വന്ദേഭാരത് ടെയിന്‍ പാലക്കാട്, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിലും സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
