പൊൻകുന്നം: മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലാ വനവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ ആണ് മരിച്ചത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/IBVHDRjJY0sLKk9fzW3rsS
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഉടൻതന്നെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും, സന്നദ്ധ സംഘടനയായ ഈരാറ്റുപേട്ട ടീം എമർജൻസിയും, പൊൻകുന്നം പോലീസും സംയുക്തമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ ടീം എമർജൻസി പ്രവർത്തകർ നടത്തിയ തിരച്ചിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
