തിരൂര്‍: മലപ്പുറം തിരൂരിൽ പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു.

നവംബർ അഞ്ചിനാണ് തിരൂർ പി.സി പടിയിലെ കളരിക്കൽ പ്രതിഭക്ക് ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കിട്ടിയത്. പരാതിയെ തുടർന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാൾ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു.

ഭക്ഷ്യസുരക്ഷാ എൻഫോമെന്റ് അസിസ്റ്റൻറ് കമ്മീഷണർ സുജിത്ത് പെരേരേ, ഭക്ഷ്യസുരക്ഷ ഓഫീസർ എം.ഐ ഷംസിയ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *