ന്യൂഡൽഹി: കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്സവ സീസൺ കണക്കിലെടുത്തുകൊണ്ടാണ് തുക അനുവദിച്ചിരിക്കുന്നത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്.
വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.