ന്യൂഡൽഹി: കാൻസർ മരുന്നിന് വില കുറയുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.പ്രത്യേക സഹായം കസ്റ്റംസ് ഡ്യൂട്ടി കുറക്കുമെന്നും കേന്ദ്രബജറ്റിൽ പ്രഖ്യാപനം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളാണ് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയത്.
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം അനുവദിക്കും. അസം, ഉത്തരാഖണ്ഡ്,സിക്കിം സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. ഹിമാചൽ പ്രദേശിന് പ്രളയ സഹായം നൽകും. വെള്ളപൊക്കം നിയന്ത്രിക്കാനായി ബിഹാറിന് പ്രത്യേക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.
