തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോശ് വിശ്വം തുടരും. സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്. ചർച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ നിശ്ചയിച്ചത്.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഇന്നലെ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കാൻ ധാരണയായി.
