കൊച്ചി: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി.

അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്, അര്‍ജുന്‍ അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നിർമ്മാതാക്കൾ കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജെഎഫ്എം കോടതി അഞ്ചിലാണ് പരാതി നല്‍കിയത്‌.

സിനിമ റിലീസ് ചെയ്ത ഉടന്‍ നെഗറ്റീവ് റിവ്യു നല്‍കിയെന്നാണ് ആരോപണം. ഇതിനാൽ കോടികളുടെ നഷ്ടം സംഭവിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും നിർമാതാക്കാള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *