തിരുവനന്തപുരം: നടൻ ബൈജു സന്തോഷിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്തു.
ഷാജി കൈലാസ്, ആനി, സോന നായർ, കാർത്തിക, മേനക, സുരേഷ് കുമാർ, പ്രിയദർശൻ, ഭാഗ്യലക്ഷ്മി, മണിയൻ പിള്ള രാജു സുരേഷ് ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി. എംപി രാജേഷ് ചന്ദ്രശേഖറും വിവാഹ ചടങ്ങിൽ പങ്കെടുത്തു.