ന്യൂഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതി നാല്‍ 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടാം. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഒട്ടേറെ കക്ഷികള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ വിശാലമായ കൂടിയാലോചനകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്ലീം മരവിപ്പിച്ചിരുന്നു. 2024 മാര്‍ച്ചില്‍ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ – ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പിന്നീടു നടപടിയെടുത്തില്ല.

ബെഫി, എഐബിഇഎ. എഐബിസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബര്‍ കമ്മിഷണറുമായി യൂ ണിയനുകളുടെ അടുത്ത യോഗം ഒക്ടോബര്‍ 15നാണ്.

Leave a Reply

Your email address will not be published. Required fields are marked *