ഷിരൂരില്‍ ഗംഗാവാലി നദിയില്‍ നടത്തുന്ന തിരച്ചിലിനിടെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. കാണാതായ അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ജാക്കിയാണ് ഇതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
ഈശ്വർ മൽപെ നടത്തിയ തിരച്ചിലിലാണ് ജാക്കി കണ്ടെത്തിയത്. ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങൾ നേരത്തെ നടത്തിയ തിരച്ചിലിൽ മാൽപെ കണ്ടെത്തിയിരുന്നു. നദിയിലെ വെള്ളത്തിന് തെളിവുള്ളതിനാൽ അടിയിലുള്ളതെല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നാണ് മൽപെ പറയുന്നത്.
നദിയിൽ കുത്തൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് ഇന്ന് തിരച്ചിൽ പുനരാരംഭിച്ചത്. രണ്ട് നോട്സിനടുത്താണ് നിലവിലെ ഒഴുക്ക്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും.


