കാഞ്ഞിരപ്പള്ളി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി. പാറത്തോട് മടുക്കക്കുഴി ആയുര്‍വ്വേദ ആശുപത്രിയില്‍ പത്ത് ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹമെത്തിയത്.

ബുധനാഴ്ച രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കേജരിവാളിന് കേരള പോലീസ് വിപുലമായ സുരക്ഷ ഒരുക്കി. ബുധനാഴ്ച ഉച്ച മുതൽ കാഞ്ഞിരപ്പള്ളിയിലും പരിസരത്തും വലിയ പോലീസ് സാന്നിധ്യമുണ്ടായിരുന്നു.

