കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറൽ താരം. കേസിലെ പ്രധാന പ്രതി പത്മകുമാറിന്റെ മകളാണ് അനുപമ.

4.98 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 14000ത്തോളവും. നൃത്തം ചെയ്യുന്നതും റിയാക്ഷൻ വീഡിയോകളുമെല്ലാമായി നിരവധി വീഡിയോകൾ അനുപമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് അവതരണങ്ങൾ ഏറെയും.

മൃഗസ്നേഹിയാണ് അനുപമ. നിരവധി വളർത്തുനായ്ക്കൾ ഇവരുടെ വീട്ടിലുണ്ട്. നായക്കളെ ദത്തെടുക്കുന്ന പതിവും ഇവർക്കുണ്ടത്രേ. നായ്ക്കളുടെ എണ്ണം കൂടിയതിനാൽ വീട്ടിൽ താമസിപ്പിക്കാനാകുന്നില്ലെന്നും ഷെൽട്ടർ ഹോം തുടങ്ങാൻ സഹായം നൽകണമെന്നും അഭ്യർത്ഥിച്ച് നേരത്തേ അനുപമ പോസ്റ്റും പങ്കുവെച്ചിരുന്നു.

അതേസമയം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അൽപം മുമ്പാണ് പിടിയിലായ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കെ ആർ പത്മകുമാർ (52 ), ഭാര്യ എം ആർ അനിതകുമാരി (45), മകൾ അനുപമ(20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *