കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ പഴം പച്ചക്കറി സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടി 22/09/2025 തിങ്കൾ രാവിലെ 10.30 am മുതൽ തമ്പലക്കാട് സംഗീത മീഡിയം സ്കെയിൽ ഇൻഡസ്ട്രിസിൽ വച്ച് നടത്തപ്പെടുന്നു.

പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ 9383470769 എന്ന നമ്പരിൽ വിളിച്ച് (17-09-2025 ബുധൻ) വൈകിട്ട് 4 മണിക്ക് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
10.30ന് ആരംഭിക്കുന്ന ക്ലാസ്സ് ഉച്ച ഭക്ഷണം കഴിഞ്ഞു പ്രാക്ടിക്കൽ 3 pm ന് സമാപിക്കുമെന്ന് കാഞ്ഞിരപ്പള്ളി കൃഷി ഓഫീസർ അറിയിച്ചു.

