കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ അഗ്നി ബാധ. തീപിടുത്തത്തിൽ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ന്യൂ ഇയർ കുറീസ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.
ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണക്കാൻ ശ്രമിക്കുന്നു. 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പൂർണമായും തീ അണക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ഫയർസർവ്വീസ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
