കോട്ടയം: കുട്ടികള്‍ക്കു മുന്നില്‍ വെച്ച് സ്ഥിരമായി അധ്യാപകര്‍ വഴക്കിടുന്നു, അന്തീനാട് ഗവ.യു.പി സ്കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി.
ഏഴ് അധ്യാപകരെയാണു ജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലംമാറ്റിയത്. അധ്യാപകര്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ പരസ്പരം വഴക്കിടുന്നതായും ഇത് കുട്ടികളില്‍ മാനസികാഘാതമുണ്ടാക്കിയതായും അക്കാദമിക കാര്യങ്ങളെ ബാധിക്കുന്നതായി റിപ്പോര്‍ട്ടു ലഭിച്ചതിനെ തുടര്‍ന്നാണു നടപടി.

അധ്യാപകരായ നയന ജേക്കബ്, ധന്യ പി. ഗോപാല്‍, അമല്‍ ജോസ്, സുനിത തങ്കപ്പന്, മേരിക്കുട്ടി, കെ.ജി. മനുമോള്‍, കെ.വി. റോസമ്മ എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. ജില്ലയിലെവിവിധ സ്കൂളുകളിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. സ്കൂളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് ലഭിച്ചിരുന്നു.
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥിയും പ്രഥമാധ്യാപികയും നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. തുടര്‍ന്നു പാലാ ഉപജില്ല വിദ്യാഭ്യാസ ഓഫിസറെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.


