ചെന്നൈ: ചിത്രീകരണത്തിനിടെ നടന് സൂര്യക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് സിനിമയുടെ ഇന്നത്തെ ചിത്രീകരണം മാറ്റി. അതേസമയം, നടന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്.
350 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ്. 38 ഭാഷകളിലാണ് ചിത്രത്തിന്റെ ആഗോള റിലീസ് എന്ന് നിര്‍മ്മാതാവ് ഈയിടെ അറിയിച്ചിരുന്നു. “ചിത്രത്തിന് 3ഡി, ഐമാക്സ് പതിപ്പുകള്‍ ഉണ്ടാവും.
