കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു.

ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. ബിജുവിന്റെ ബന്ധുവാണ് മരിച്ച ബീന.

Leave a Reply

Your email address will not be published. Required fields are marked *