കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 4 മണിയോടെ ആയിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങളുടെ കൂട്ടിയിടിയിൽ അഞ്ചോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളി പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *