കോട്ടയം: പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കോട്ടയം അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻദാസ് -മരിയ ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവപ്രിയ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *