ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് (30) മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാർ അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് ലഭിച്ചു.

