എരുമേലി: എരുമേലി ചരളയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയാണ്. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്‌കൂൾ അധ്യാപകനാണ് മരണപ്പെട്ട ജെസ്വിന്റെ പിതാവ് സാജു. മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരനെ ബസ്സിൽ കയറ്റി വിടുവാൻ വേണ്ടി, ഇരുവരും ബൈക്കിൽ എരുമേലിക്ക് പോകവേയാണ് അപകടം സംഭവിച്ചത് .

