എരുമേലി: എരുമേലിയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. കൂവപ്പള്ളി ആലംപരപ്പ് ഭാഗത്ത്‌ ചെരുവിള പുത്തൻവീട് സന്ദീപ് (24) ആണ് ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

ഇന്നലെ രാത്രി പത്തരയോടെ കരിങ്കല്ലുമ്മുഴിയിൽ വെച്ച് സന്ദീപ് സഞ്ചരിച്ച സ്കൂട്ടർ അയ്യപ്പഭക്തരുമായി വന്ന മിനി ബസിൽ ഇടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സേഫ് സോൺ വിഭാഗം എത്തി സന്ദീപിനെ എരുമേലി ഗവ. ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

കനകപ്പലത്ത് വല്യച്ഛനൊപ്പം താമസിക്കുകയായിരുന്ന സന്ദീപ് ഇവിടേക്ക് പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. സന്തോഷ്‌ സന്ധ്യ എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ സച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *