കാഞ്ഞിരപ്പള്ളി: വേൾഡ് അസോസിയേഷൻ ഓഫ് കിക് ബോക്സിങ് ഓർഗനൈസേഷന്റെ നേതൃത്വത്തിൻ ഡൽഹിയിൽ നടന്ന വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക്ബോക്സിങ് ടൂർണമെൻ്റിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം കായികതാരങ്ങളെ പരാജയപ്പെടുത്തി 44 കിലോ ജൂനിയർ കാറ്റഗറി ഫുൾ കൊണ്ടാക്ട് വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ നിദ ഫാത്തിമയെ AAWK കാഞ്ഞിരപ്പള്ളി യൂണിറ്റ് അനുമോദിച്ചു.


അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള, കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് സൈബിൻബാബു മെമെന്റോ നൽകി. സെക്രട്ടറി ഹാരിസ്, വൈ: ഷാനിമോൻ, AAWK യൂണിറ്റ്‌എഡിറ്റർ, നാദിർഷാ, ട്രഷർ.റെജിസ്റ്റീഫൻ, കമ്മറ്റി മുൻ.പ്രസി: സദാശിവൻ, AAWK മാഗസിൻചാർജ് ജലിൽ പി.എ എന്നിവർ പങ്കെടുത്തു.
