ഇൻഡോർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കി ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും. 86 പന്തിൽ നിന്ന് ശ്രേയസ് അയ്യർ സെഞ്ച്വറി നേടിയപ്പോൾ, 92 പന്തിൽ നിന്നാണ് ഗിൽ സെഞ്ച്വറി തികച്ചത്.

ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 34 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തിട്ടുണ്ട്. ഏകദിനത്തിൽ അയ്യർ നേടുന്ന മൂന്നാാം സെഞ്ച്വറിയാണിത്. 10 ഫോറും 3 സിക്സും അടക്കം 105 റൺസ് നേടിയ ശേഷമാണ് താരം മടങ്ങിയത്. ഗില്ലിന്റെ 7-ാം ഏകദിന സെഞ്ച്വറിയാണിത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ ക്യാപ്റ്റൻ കെ.എൽ രാഹുലും ഇഷാൻ കിഷനുമാണ് ക്രീസിൽ. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed